പൗരത്വ ഭേദഗതി; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സ്റ്റാലിന്‍

Image result for stalin tamil nadu

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിന്‍. പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും 23 ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്നുമാണ് ഡിഎംകെയുടെ തീരുമാനമെന്നും സ്റ്റാലിന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലശാലയിലും ഐഐടിയിലും മറ്റ് ക്യാമ്ബസുകളിലും എല്ലാം പ്രതിഷേധം പടരുന്നുണ്ട്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാര്‍ സര്‍വകലാശായില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.ഗവര്‍ണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയിരുന്നു. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യ്ത് നീക്കുകയും ചെയ്തു.