വാട്സ്ആപ്പിൽ പ്രചരിക്കുന്നത് തീയതി വെട്ടി ഒഴിവാക്കിയ കുമ്പള വാർത്തയുടെ പഴയ പോസ്റ്റർ, ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്തസമിതി

കുമ്പള : വാട്സ്ആപ്പിൽ പ്രചരിക്കുന്നത്  തീയതി വെട്ടി ഒഴിവാക്കിയ കുമ്പള വാർത്തയുടെ പഴയ പോസ്റ്റർ. ജൂലൈ 16, 2018 ൽ പ്രസിദ്ധികരിച്ച  വാർത്തയുടെ പോസ്റ്ററാണ് ഇപ്പോൾ വാട്സാപ്പിലൂടെ പ്രചരിക്കുന്നത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വെൽഫയർപാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അശ്റഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളിനാഗ, ബി.എച്.ആർ.ആം പാർട്ടി വർക്കിങ് പ്രസിഡൻറ് സജി കൊല്ലം, മൈനോറിറ്റി റൈറ്റ്സ് വാച്ച് പ്രതിനിധി അഡ്വ: ഷാനവാസ്, സംയുക്ത സമിതി പ്രചരണ വിഭാഗം കൺവീനർ ശ്രീജ നെയ്യാറ്റിൻകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.