പൗ​ര​ത്വ​നി​യ​മം: പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ന​ല്‍​കി ഉ​ര്‍​ദു എ​ഴു​ത്തു​കാ​ര​ന്‍Noted Urdu writer Mujtaba Hussain. Photo: Youtube

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ന​ല്‍​കി എ​ഴു​ത്തു​കാ​ര​ന്‍. ഉ​ര്‍​ദു എ​ഴു​ത്തു​കാ​ര​ന്‍ മു​ജ്ത​ബ ഹു​സൈ​നാ​ണു പ​ദ്മ​ശ്രീ പു​ര​സ്കാ​രം തി​രി​കെ ന​ല്‍​കി​യ​ത്. 

രാ​ജ്യ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യും ഭ​യാ​ന്ത​രീ​ക്ഷ​വും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്നെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും പു​ര​സ്കാ​രം ഈ ​സ​മ​യ​ത്തു താ​ന്‍ ത​ന്‍റെ കൈ​യി​ല്‍​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പു​ര​സ്കാ​രം തി​രി​ച്ചു​ന​ല്‍​കി​കൊ​ണ്ട് മു​ജ്ത​ബ ഹു​സൈ​ന്‍ പ​റ​ഞ്ഞു. ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചോ​ര്‍​ത്താ​ണ് ത​നി​ക്കു ആ​ശ​ങ്ക​യെ​ന്നും ഹു​സൈ​ന്‍ പ​റ​ഞ്ഞു. 2007-ലാ​ണ് രാ​ജ്യം മു​ജ്ത​ബ ഹു​സൈ​നെ പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ച​ത്. ഉ​ര്‍​ദു സാ​ഹി​ത്യ​ത്തി​ലെ മാ​ര്‍​ക് ട്വ​യ്ന്‍ എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്.