ആരിക്കാടിയിൽ നിന്നും കാണാതായ പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി

കുമ്പള • ആരിക്കാടിയിൽ നിന്നും കാണാതായ പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി. ആരിക്കാടി സ്വദേശി അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് മിദ്ലാജ് മൂസയെ വ്യാഴാഴ്ച്ച മുതൽ കാണാതായതായി പിതാവ് കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ ബുധനാഴ്ച രാവിലെയോടെ യുവാവ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.