മംഗളൂറുവിൽ ഇന്റെർനെറ്റ് നിരോധിച്ചു


മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മംഗളൂരുവിൽ ഇന്റെർനെറ്റ് വിച്ഛേദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാഴം രാത്രി പത്ത് മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രജനീഷ് ഗോയൽ ആണ് ഈ അറിയിപ്പ് മൊബൈൽ ഓപറേറ്റർമാർക്ക് നൽകിയിരിക്കുന്നത്.