വിദ്യാര്‍ഥി പ്രതിഷേധം ശക്തം; മദ്രാസ് സര്‍വകലാശാല അടച്ചുmadras-ucity

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചു. നിയമം പിന്‍വലിക്കും വരെ സമരമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. രാത്രിയും സമരം തുടരും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.