കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ അനുമതി

Image result for അതിവേഗ റെയില്‍പാതയ്ക്ക്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. 540 കിലോ മീറ്റര്‍ പാതയുടെ നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര റെയില്‍ വേ മന്ത്രാലയം പുറത്തിറക്കി.

തിരുവനന്തപുരത്തുനിന്ന്‌ ഒന്നര മണിക്കൂറിനകം എറണാകുളത്തും നാലുമണിക്കൂറിനകം കാസര്‍കോട്ടും എത്താനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 66079 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട‌് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠന റിപ്പോര്‍ട്ടും അലൈന്‍മെന്‍റും നേരത്തെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു.

കേരള റെയില്‍ ഡെവലപ‌്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെആര്‍ഡിസിഎല്‍) മേല്‍നോട്ടത്തില്‍ സിസ്‌ട്രയായിരുന്നു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. അതിവേഗ ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്ക് പുറമെ 540 കിലോമീറ്ററില്‍ മൂന്നും നാലും പാത എന്നതാണ്‌ പദ്ധതി. ഈ പാതയില്‍ മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാം.