പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ ​നി​ന്ന് കേ​ര​ള​ത്തി​ന് മാ​റി നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍; ആ​രി​ഫ് ഖാ​നെ ത​ള്ളി ഐ​സ​ക്ക്


കൊച്ചി: പൗരത്വ നിയമ ഭേ​ദ​ഗ​തി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്‍. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ കേരളത്തില്‍ നടപ്പാക്കേണ്ടി വരുമെന്നും, കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച്‌ കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് രംഗത്ത് വന്നു. 

ഗ​വ​ർ​ണ​ർ സം​സാ​രി​ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണെ​ന്നും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​വ​ർ​ക്കു നി​ല​പാ​ട് വ്യ​ത്യ​സ്ത​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ടു വി​യോ​ജി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​നു മാ​റി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.