
കാസര്‍കോട് : കുഞ്ചത്തൂരില്‍ ബൈക്കുംകെ.എസ്.ആര്‍ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ജഗ്ഗു എന്ന ജഗദീഷ് (21), കുഡ്ലു പച്ചക്കാട്ടെ സുനില്‍ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ ദേശീയപാതയില്‍ കുഞ്ചത്തൂര്‍ പത്താം മൈലിലാണ് അപകടം. കാസര്‍കോട്ടു നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്.ടി.സി ബസാണ് അപകടമുണ്ടാക്കിയത്. മൃതദേഹങ്ങൾ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുശാല- ഉഷ ദമ്പതികളുടെ മകനാണ് സുനില്‍. പെയിന്റിംഗ് തൊഴിലാളിയാണ്. കുഡ്ലുവിലെ പരേതനായ ശിവാനന്ദന്- ശാന്ത ദമ്പതികളുടെ മകനായ ജഗദീഷ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ മൊബൈല്‍ ടെക്നീഷ്യനാണ്. ഗിരിജ, മഞ്ജു, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്.