ഷിറിയ പാലത്തിൽ നിന്ന് യുവാവ് പുഴയിൽ വീണ് മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

കുമ്പള: ഷിറിയ പാലത്തിൽ നിന്ന് യുവാവ് പുഴയിൽ വീണ് മരിച്ചു. ബേഡകം നീർക്കയം സ്വദേശി അനന്തൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ഷിറിയ റെയിൽവേ പാലത്തിൽ നിന്നാണ് ഇയാൾ പുഴയിൽ വീണത്.

സുഹൃത്തുക്കളായ മണികണ്ടൻ, പ്രസാദ് എന്നിവരുടെ കൂടെയാണ് ഇയാൾ പാലത്തിലെത്തിയത്. പാലത്തിന് മുകളിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീണതാണെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. കൂടെയുണ്ടായിരുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുമ്പള പോലീസും ഫയർ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.  മക്കൾ അനൂപ്, അനീഷ്, ശിവാനി.