കൊടിയമ്മയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം

കുമ്പള: കുമ്പള കൊടിയമ്മയിലെ 147, 148, 149 ബൂത്ത് കമ്മിറ്റി പ്രവർത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം.തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് ഓഫീസിനു നേരെ അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായത്. മേശകളും കസേരകളും അടിച്ചു തകർത്ത അക്രമികൾ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു.  സി.പി.എമ്മാണ് അക്രമണത്തിന് പിന്നിലെന്ന് കൊടിയമ്മ മേഖല യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. അക്രമികൾക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കുമ്പള പഞ്ചായത്ത്  തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.സക്കീർ അഹമ്മദ് ജന. കൺവീനർ ഗണേഷ് ഭണ്ഡാരി എന്നിവർ ആവശ്യപ്പെട്ടു.