യുവതി പോലീസ് സ്റ്റേഷനില്‍ അത്മഹത്യയ്ക്ക് ശ്രമിച്ചു

ബദിയടുക്ക : യുവതി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആദ്യ വിവാഹ ബന്ധംനിലനില്‍ക്കെ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതായി പരാതി. ഇതേ തൂടര്‍ന്ന് യുവാവിനെയും പരാതി നല്‍കിയ ആദ്യ ഭാര്യയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുന്നതിനിടെ ശുചി മുറിയിലേക്ക് രണ്ടാം ഭാര്യ കുപ്പിയുമൊയി പോകുന്നത് ശ്രദ്ധയില്‍ പ്പെട്ട ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചു. ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ട യുവതിയെ ബദിയഡുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രുഷ നല്‍കി. അത്മഹത്യ ശ്രമമാണ് യുവതി നടത്തിയതെന്നും അതേ സമയം ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.