കുമ്പളയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


കുമ്പള : ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ബംഗളൂർ രാംനഗർ സ്വദേശിയും മംഗളൂരുവിൽ സ്വകാര്യ കോളേജ് വിദ്യാർത്ഥിയുമായ രാജശേഖർ (19) ആണ് മരിച്ചത്.  നവരാത്രി ആഘോഷങ്ങൾ കാണുന്നതിന്  ആരിക്കാടിയിലെ സുഹൃത്ത്  ജിതേഷ്ൻറെ വീട്ടിൽ എത്തിയതായിരുന്നു.  തുടർന്ന് മറ്റൊരു സുഹൃത്ത് ഭവീഷിനോടൊപ്പം ബൈക്കിൽ കുമ്പളയിലെത്തിയപ്പോൾ  ജില്ലാ സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇരുവരെയും ഉടനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാജശേഖർ മരണപ്പെടുകയായിരുന്നു. എതിരെ വന്ന ബൈക്കിലെ യാത്രക്കാരായ കുമ്പള പെർവാഡ് സ്വദേശികളായ ആസിഫ്, ഹബീബ് എന്നിവരും പരിക്കുകളോടെ ചികിത്സയിലാണ്.

Also Read: കുമ്പളയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം