എസ്.ഇ.യു സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു


കാസറഗോഡ് : 'അതിജീവനം തേടുന്ന സിവിൽ സർവീസ് -അനിവാര്യമാകുന്ന വീണ്ടെടുപ്പ് ' എന്ന പ്രമേയത്തിൽ ഏപ്രിൽ 10,11,12 തീയതികളിൽ കാസർഗോഡ് നടക്കുന്ന എസ് .ഇ .യു 38- മത് സംസ്ഥാന സമ്മേളത്തിന്റെ ലോഗോ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്വാഗതസംഗം ചെയർമാനും നിയുക്ത എം .എൽ .എ യുമായ എം .സി .ഖമറുദ്ധീന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു . മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി .കെ .കുഞ്ഞാലിക്കുട്ടി എം .പി , ട്രെഷറർ പി .വി .അബ്ദുൽ വഹാബ് എം .പി , സംസ്ഥാന ജനറൽ സെക്രട്ടറി കെ .പി .എ .മജീദ് , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ , എം .എൽ എ മാരായ പി അബ്ദുൽ ഹമീദ് മാസ്റ്റർ , കെ .കെ .ആബിദ് ഹുസൈൻ തങ്ങൾ , എൻ .ശംസുദ്ധീൻ , പി .കെ .ബഷീർ , എസ് .ഇ .യു .സംസ്ഥാന പ്രസിഡന്റ്‌ എ . എം .അബുബക്കർ , സെക്രട്ടറി ആമിർ കോഡൂർ , എ .കെ .എം .അഷ്‌റഫ്‌ മഞ്ചേശ്വരം , ഹമീദ് കുന്നുമ്മൽ , എൻ .കെ .അഹമ്മദ് , മാട്ടി മുഹമ്മദ്‌ , യു .കെ .ഓമാനൂർ , ടി .എ .മൂസ്സ , എം .അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.