ഒലീവ് യൂ എ ഇ ബംബ്രാണ സോക്കർ ലീഗ് സീസൺ 2 ലോഗോ പ്രകാശനം ചെയ്തു


ദുബായ്: ഒലീവ് യൂ എ ഇ ബംബ്രാണ സോക്കർ ലീഗ് സീസൺ 2 ലോഗേ ദുബൈ ക്രോൺ പ്ലാസ്സ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഇഖ്ബാൽ ഹത്ത്ബൂർ ഒലീവ് യു എ ഇ പ്രസിഡന്റ് പീ കെ ആരിഫിന് നൽകി പ്രകാശനം ചെയ്തു, ചടങ്ങിൽ നജീബ് , ഷാബ് ശിഹാബ് , സഫാഫ് ഒ എം , ഷാമിർ കൽപന തുടങ്ങിയവർ സംബന്ധിച്ചു. മത്സരം നവംമ്പർ 14 ന്‌ രാത്രി 11.30 ന്‌ റ്റാർഗറ്റ് ഗ്രൗണ്ട് കിസീസിൽ നടക്കും.