ഓവുചാൽ ഇല്ല; മഴയൊന്നു പെയ്താൽ മൊഗ്രാൽ ഒളച്ചാൽ നിവാസികൾ ദുരിതത്തിൽ


മൊഗ്രാൽ : മഴയൊന്നു പെയ്താൽ മൊഗ്രാൽ ഒളച്ചാൽ നിവാസികൾ ദുരിതത്തിലാവുകയാണ്. ശക്തമായ മഴ പെയ്താൽ വെള്ളം നിറഞ്ഞ് കക്കൂസ് മാലിന്യങ്ങലടക്കമുള്ള മാലിന്യങ്ങളും കിണറുകളിലെ കുടിവെള്ളവും കൂടി കലരുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വർഷങ്ങളായി പ്രദേശത്തെ അവസ്ഥ ഇതാണത്രേ. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അധികൃതർ എത്രയും പെട്ടന്ന് ഒളച്ചാൽ നിവാസികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സഘടിപ്പിക്കുമെന്ന് എൽഡിഎഫ് മൊഗ്രാൽ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ് മൊഗ്രാൽ, ജനതദൾ നേതാവ് സിദ്ദിഖ് അലി മൊഗ്രാൽ, സിദ്ദിഖ് റഹ്മാൻ മൊഗ്രാൽ, ഐ എൻ എൽ നേതാവ് താജുദ്ദീൻ, മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ് കുഞ്ഞി എം എസ്., അശ്രഫ്. 
അർഷാദ് തവക്കൽ എന്നിവർ സംബന്ധിച്ചു.