സി. എച്ച് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി


മൊഗ്രാൽ പുത്തൂർ : കുന്നിൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നേടുന്നതിന് ഭക്ഷണം കഴിക്കുമ്പോഴൊക്കെ പ്ലേറ്റിന്റെ പകുതി വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കണമെന്ന സന്ദേശം നൽകിയാണ് പരിപാടി നടത്തിയത്.വിഷാംശം കലരാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വർധിപ്പിക്കണം. കേരളത്തിലെ സ്കൂൾ കുട്ടികളിൽ പോലും പ്രീ ഡയബറ്റിസ് കണ്ടെത്തിയെന്നാണ് പഠന റിപ്പോർട്ടുകൾ. ആരോഗ്യ ജാഗ്രത പുലർത്താൻ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് ഉൽഘാടനം ചെയ്ത സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ പറഞ്ഞു.ജീവിത ലൈലി രോഗങ്ങൾ വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാനകാരണം നമ്മുടെ മാറിയ ഭക്ഷണ- ജീവിത രീതിയാണെന്നും മാഹിൻ പറഞ്ഞു.സിദ്ധീക്ക് ബേക്കൽ, ബി.എം എ കാദർ, ബി.എം ബാവ ഹാജി, സീതു കസബ്, അംസു മേനത്ത്, ഇർഷാദ് വലിയ വളപ്പ്, ബി. ഐ. സിദ്ധീക്ക്, ആബിദ് നുനു, അർഷാക്ക്, ജാഫർ, ബിലാൽ പ്രിയ, റിസുവാൻ,ബാപ്പുട്ടി,അഫ്റു, കെ.ബി. ഷെരീഫ്, സിനാൻ, സഫുവാൻ, അബ്ദുല്ല പാസ്പോർട്ട്, ഇ കെ സിദ്ധീക്ക്, ഹംസ, ബി. എസ് നസീർ ,അബ്ദുല്ലക്കുഞ്ഞി, മഷ്മൂദ് ,നിസാർ,തുടങ്ങിയവർ സംബന്ധിച്ചു,