മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം നാളെ; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍


കുമ്പള: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം നാളെ വൈകുന്നേരം സമാപിക്കും. പ്രചാരണം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന കൊട്ടികലാശം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പോലീസ് മുന്നണികൾക്കു പ്രത്യേക സ്ഥലം നിർണയിച്ചു നൽകി. അക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കും എന്ന് പോലീസ് അറിയിച്ചു. ഇടതുമുന്നണിക്ക് ഹൊസങ്കടിയിൽ നിന്ന് ആനക്കാൽ റോഡ് ഭാഗത്ത് നിന്ന് ഹൊസങ്കടി സർക്കിൾ വരെയും ബിജെപിക്ക്  ഉപ്പള ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും  യുഡിഎഫിന് തലപ്പാടി ഭാഗത്തുനിന്ന്  സർക്കിൾ വരെയുമാണ് ജാഥകളും റോഡ് ഷോകളും നൽകാനുള്ള അനുമതി അധികൃതർ നൽകിയിരിക്കുന്നത്