മഞ്ചേശ്വരം: മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന വിധത്തിൽ മുൻ സർക്കാർ മഞ്ചേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിച്ചെങ്കിലും ജോയൻറ് ആർ ടി.ഒ.ഉൾപ്പടെ വിവിധ വകുപ്പുകളുടെ താലൂക്ക്തല ഓഫീസുകൾ ആരംഭിക്കേണ്ടത് മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് മഞ്ചേശ്വരം താലൂക്ക് സമ്മേളനം അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരത്തോടൊപ്പം രൂപീകരിക്കപ്പെട്ട വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പടെ ആർ, ടി.ഒ.ഓഫീസുകൾ അനുവദിച്ച് പ്രവർത്തനമാരംഭിച്ചിട്ടും മഞ്ചേശ്വരത്ത് ഇതിന്റെ പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല. ഭാഷാ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി രൂപീകരിക്കുകയും ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ്: കെ കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ്: നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ എം ഷഫീഖ് , ടി.കെ അൻവർ ജില്ലാ സെക്രട്ടറി: അബ്ദുൽ റഹിമാൻ നെല്ലിക്കട്ട, ട്രഷറർ സിയാദ്.പി, നൗഫൽ നെക്രാജെ, മുഹമ്മദലി ആയിറ്റി, മുസ്തഫ ഒടയഞ്ചാൽ പ്രസംഗിച്ചു. അഷ്റഫ് കല്ലിങ്കാൽ സ്വാഗതവും മജീദ് കൊപ്പള നന്ദിയും പറഞ്ഞു.
ഭാരവാഹികൾ പ്രസിഡന്റ് : മജീദ് കൊപ്പള ജന.സെക്രട്ടറി: മൊയ്തു ബി ട്രഷറർ : അഷ്റഫ് കല്ലിങ്കാൽ വൈസ് പ്രസി : ഷെബിൻ ഫാരിസ് , ബുഷ്റ ജോ.സെക്രട്ടറി : സമീർ പടന്ന , ബഷീർ മഞ്ചേശ്വരം. ജില്ലാകൗൺസിലർ : അബ്ബാസ് കുളങ്ങര , ഇബ്രാഹിം കെ കെ.