മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും 15 വരെ അവസരം

കാസര്‍കോട്: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം. ഒക്ടോബര്‍ 15 വരെയാണ് സമ്മതിദായക വിവര പരിശോധനാ യജ്ഞം നടക്കുന്നത്. വോട്ടറുടെയും കുടുംബാംഗങ്ങളുടേയും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ അഞ്ച് ഘട്ടങ്ങളായി സാധിക്കും.

ഒന്നാം ഘട്ടത്തില്‍ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് www.nvsp.in ല്‍ ലോഗ്ഓണ്‍ ചെയ്യുക. രണ്ടാംഘട്ടത്തില്‍ വോട്ടറുടെ പേര്, ജനന തീയതി, ലിംഗം, മേല്‍വിലാസം, പട്ടികയില്‍ കാണുന്ന ബന്ധം, ഫോട്ടോ എന്നിവ പരിശോധിക്കുക. മൂന്നാം ഘട്ടത്തില്‍ വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍, ഫോട്ടോ എന്നിവയില്‍ തെറ്റുകള്‍, മാറ്റം ഉണ്ടെങ്കില്‍ ശരിയാക്കി വിവരം സൂചിപ്പിക്കുക. നാലാം ഘട്ടത്തില്‍ ഏതെങ്കിലും ഐ.ഡി പ്രൂഫ് അപ്ലോഡ് ചെയ്യുക. അഞ്ചാംഘട്ടത്തില്‍ തുടര്‍ സേവനങ്ങള്‍ക്ക് വോട്ടറുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1950 ല്‍ വിളിക്കുക.