സ്വത്ത് തർക്കം; സ്ത്രീയെ അടിച്ചതായി പരാതി, 2 പേർക്കെതിരെ കേസ്


കുമ്പള: സ്ത്രീയെ അടിച്ചതിന് സഹോദരങ്ങളായ രണ്ടു പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഇച്ചിലങ്കോട് ബ്യാരം ഹൗസിൽ ഹാജറയുടെ പരാതിയിൽ അയൽക്കാരായ അലി, റഫീഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്വത്ത് തർക്കത്തിനിടെ ഇരുവരും കൈ കൊണ്ട് അടിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ ബന്ധുക്കളാണ് ഇരുവരും എന്ന് പോലീസ് പറഞ്ഞു