ബി.ജെ.പിയുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര മന്ത്രി ഡോ. ഡി. വി. സദാനന്ദ ഗൗഡ ഇന്ന് കുമ്പളയിൽ


മഞ്ചേശ്വരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ എൻ ഡി എ സ്ഥാനാർഥി രവീഷ് തന്ത്രിയുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര മന്ത്രി ഡോ. ഡി. വി. സദാനന്ദ ഗൗഡ തിങ്കളാഴ്ച്ച മണ്ഡലത്തിലെത്തും. വൈകുന്നേരം 3.30 ന് കുമ്പള മാവിനക്കട്ടയിലുള്ള എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിക്കും. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പാർട്ടി ജില്ല-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.