കുമ്പള സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി


കുമ്പള : ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് ഒക്ടോബർ 29 മുതൽ നവംബർ രണ്ടാം തീയതി വരെ നടക്കുന്ന കുമ്പള സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. പതാക ഉയർത്തലോടു കൂടി കലാമേളയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പതാക ഉയർത്തൽ ചടങ്ങിൽ കുമ്പള എ ഇ ഒ യതീഷ് റൈ മുള്ളേരിയ, എൻമകജെ പഞ്ചായത്ത് പ്രസിഡന്‍റ് വൈ. ശാരദ, സ്കൂൾ മാനേജർ ജെ. എസ് സോമശേഖര, പ്രിൻസിപ്പാൾ വിജയലക്ഷ്മി ടീച്ചർ, കൺവീനർ ശ്രീശ മാസ്റ്റർ, ഹെഡ്മാസ്റ്റർ ജെ. എസ് രാധാകൃഷ്ണ, പി ടി എ പ്രസിഡന്‍റ് വിൽസൺ ഡി സോസ, പ്രോഗ്രാം കൺവീനർ ശാസ്ത മാസ്റ്റർ, നിർമ്മല മാസ്റ്റർ, ഗുരുമൂർത്തി മാസ്റ്റർ, രവിമാസ്റ്റർ, തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സരങ്ങളിൽ കുമ്പള സബ് ജില്ലയിലെ നൂറോളം സ്കൂളുകളിൽനിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ മത്സരത്തില്‍ പങ്കെടുക്കുന്നു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൽ നൂറോളം സ്കൂളുകളിൽനിന്നായി ആറായിരത്തോളം വിദ്യാർത്ഥികൾ മത്സര ത്തില്‍ പങ്കെടുക്കുന്നു