സ:പി.മുരളീധരൻ രക്തസാക്ഷി ദിന അനുസ്മരണം നടത്തി


കുമ്പള: കുമ്പള ശാന്തിപ്പള്ളയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനും കുമ്പള ചുമട്ടു തൊഴിലാളിയുമായിരുന്ന സ.പി.മുരളീധരന്റെ അഞ്ചാം രക്തസാക്ഷി അനുസ്മരണം കുമ്പള ശാന്തിപ്പളം കേന്ദ്രീകരിച്ച് പ്രകടനവും കുമ്പള ടൗണിൽ പൊതുയോഗവും നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്,സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.രഘുദേവൻ,എം.ശങ്കർ റൈ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതവും പ്രസിഡന്റ് പ്രിത്രിരാജ് അദ്യക്ഷതയും വഹിച്ചു. രാവിലെ കുമ്പള ശാന്തിപ്പള്ള സ്മൃതി മണ്ഡപത്തിൽ വെച്ച് നടന്ന പരിപാടി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സ.സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്‌തു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ.സി.ജെ സജിത്, പ്രസിഡന്റ് പി.കെ നിശാന്ത്, രേവതി കുമ്പള, സചിതാ റൈ എന്നിവർ സംസാരിച്ചു.