കുമ്പളയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം


കുമ്പള: കുമ്പളയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കുമ്പള ടൗണിൽ വൈകുന്നേരത്തോടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ പരിക്ക് ഗുരുതരമായതിനാൽ മംഗളൂറുവിലേക്ക് മാറ്റി. പെർവാഡ്, ആരിക്കാടി സ്വദേശികളാണ് പരിക്കേറ്റവർ.