കുഡ്ലു ബാങ്ക് കവർച്ച; വിചാരണ ആരംഭിച്ചു
പ്രമാദമായ കുഡ്ലു ബാങ്ക് സർവ്വീസ് സഹകരണ ബാങ്ക് കവർച്ചാ കേസിന്റെ വിചാരണ ജില്ലാ അഡീഷണൻസെഷൻസ് (ഒന്ന്) കോടതിയിൽ ആരംഭിച്ചു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ അബ്ദുൽ ഷരീഫാണ് കേസിലെ ഒന്നാം പ്രതി. ചൗക്കിയിലെ അബ്ദുൽ കരീം, മുജീബ്, മഹ്ഷൂക്ക്, ബദർ നഗറിലെ മുഹമ്മദ് സാബിർ ,ഷാനവാസ്, അർഷാദ്, ഫിലിപ്പോസ്, സഹായികളായി പ്രവർത്തിച്ച ദിൽസത്ത്, സുമം എറണാകുളം പള്ളുരുത്തിയിലെ ഫെലിക്സ് നെറ്റോ എന്ന ജോമോൻ എന്നിവരാണ് പ്രതികൾ, കേസിന്റെ വിചാരണ വേളയിൽ ആറാം പ്രതി ജോമോൻ പ്രമുഖ ക്രിമിനൽ അഭിഷകനായ അഡ്വ.ആളൂർ ഹാജരാകണമെന്ന് വാശി പിടിച്ചത് കോടതിയി നാടകീയ രംഗങ്ങൾക്കിടയാക്കി.