ശാന്തം! കൊട്ടിക്കലാശം...


കുമ്പള : ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിക്കവേ മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന ചോദ്യം പ്രസക്തമാകുന്നു. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന് മൂന്ന് പേരും ഒരുപോലെ അവകാശപ്പെടുന്നു. 8000 ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് ഞങ്ങള്‍ ജയിക്കുമെന്ന് യു ഡി എഫ് നേതാക്കളും 2006 ആവര്‍ത്തിക്കുമെന്നും പാലയെക്കാള്‍ എളുപ്പമായിരിക്കും മഞ്ചേശ്വരത്തെ വിജയമെന്നും ഇടത് മുന്നണിയും ഒരുപോലെ പറയുന്നു. കഴിഞ്ഞ തവണ 89 വോട്ടിന്‍റെ കുറവിന് കൈക്കുമ്പിളില്‍ നിന്ന് അടര്‍ന്ന് പോയ വിജയം ശക്തമായ അടിയൊഴുക്കിലൂടെ ഇത്തവണ സുനിശ്ചിതമാകുമെന്ന് ബി ജെ പി യും അവകാശപ്പെടുന്നു. പരസ്യ പ്രചരണത്തിന്‍റെ അവസാന മണിക്കുറുകളില്‍ മൂന്ന് മുന്നണികളും വീറും വാശിയുമോടെയാണ് കൊട്ടിക്കലാശം നടത്തിയത്. ബാക്കിയുള്ള ഒരു ദിവസം വീടുകളില്‍ കയറി അവസാന വട്ടം വോട്ടര്‍മാരെ കാണുകയും പോളിംഗ് ബൂത്തിലെക്കെത്തിക്കുന്ന തിരക്കിലായിരിക്കും മുന്നണി നേതാക്കളും പ്രവര്‍ത്തകരും.