കാസര്‍കോട് : കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കട്ടത്തടുക്ക കണാജെയിലെ ഹാരിസ് (24) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹാരിസ് ഓടിക്കുകയായിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. ഹാരിസിനൊപ്പമുണ്ടായിരുന്ന ജിത്തു എന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.