സ്വകാര്യ ബസ് കയറി സ്ത്രീ മരിച്ചു


കാസറഗോഡ് : സ്വകാര്യ ബസ് കയറി സ്ത്രീ തൽക്ഷണം മരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ പോലീസ് സ്റ്റേഷന് മുന്നിലെ റോഡിലാണ് അപകടം. മരിച്ച സ്ത്രീയെ തിരച്ചറിഞ്ഞിട്ടില്ല. 60 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ സാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. തലയിൽ ബസ് ടയറി കയറി ഇറങ്ങിയതിനാൽ തിരിച്ചറിയാനായില്ല. ഫയർഫോഴ്സും പോലീസും എത്തിയാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തേ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.