
കാസര്‍കോട് : യുവതിയെ കൊന്ന് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം. യുവതിയെ ഭര്‍ത്താവ് തന്നെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് പുഴയില്‍ തിരച്ചില്‍ തുടങ്ങി. വിദ്യാനഗര്‍ സ്വദേശി സില്‍ജോ ജോണിന്റെ ഭാര്യ പ്രമീളയെയാണ് കാണാതായത്. പ്രമീള ആലപ്പുഴ സ്വദേശിയാണ്.
കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് സില്‍ജോ ജോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സില്ജോണിനെ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്.