കാസറഗോഡ് സ്വദേശി കാലിഫോര്‍ണിയയില്‍ മരിച്ചു

കുമ്പള : മൊഗ്രാൽ സ്വദേശി കാലിഫോര്‍ണിയയില്‍ മരിച്ചു. മൊഗ്രാലിലെ പരേതനായ ഷെയ്ഖ് അഹമ്മദ് ഇസ്മായില്‍-ആയിഷ ദമ്പതികളുടെ മകന്‍ കെ അലി നങ്കോളി (83) യാണ് മരിച്ചത്. കുടുംബ സമേതം കാലിഫോര്‍ണിയയിലായിരുന്നു താമസം. ഭാര്യ: സുഹറ. മക്കള്‍: ബഷീര്‍, നസീമ, സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ നങ്കോളി, അബൂബക്കര്‍ നങ്കോളി. ഖബറടക്കം കാലിഫോര്‍ണിയയില്‍ നടക്കും.