കാസര്‍കോട്: പുലര്‍ച്ചെ അടുക്കത്ത്ബയലില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്ന് ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു. മംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്നെത്തിയവരാണ് ഗ്യാസ് മറ്റു ടാങ്കറിലേക്ക് മാറ്റുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഗ്യാസ് മാറ്റാന്‍ ആരംഭിച്ചത്. വൈകീട്ടോടെ തടസങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിവരം. 18 ടണ്‍ വാതകമാണ് മറിഞ്ഞ സിലിന്ഡറിലുള്ളത്.
മറിഞ്ഞ ടാങ്കറില്‍ നിന്നുള്ള ഗ്യാസ് മാറ്റാന്‍ മൂന്നിലേറേ ടാങ്കറുകള്‍ വേണ്ടിവരും. നിലവില്‍ 50 ശതമാനത്തോളം ഗ്യാസ് മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ള 50 ശതമാനം ഗ്യാസ് മാറ്റണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും.
ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദേശീയ പാതയില്‍ കാസര്‍കോട് അടുക്കത്ത്ബയലില്‍ വെച്ച് കര്‍ണാടക കാന സൂറത്ത്കല്ലില്‍ നിന്നും വാതകം നിറച്ച് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടി എന്‍ 88 ബി 7697 നമ്പര്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഫയര്‍ഫോഴ്സിന്റെയും