ഉപ്പള: കഞ്ചാവ് പിടികൂടാനെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെപോലീസ് തോക്ക് ചൂണ്ടി കീഴ്പ്പെടുത്തി. 720 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഉപ്പള പത്വാടിയിലെ മുഹമ്മദ് റഫീഖ്(26), ഉപ്പള കൊടിബയലിലെ നിയാസ്(25), താമരശ്ശേരി സ്വദേശിയും ഉപ്പളയിലെ താമസക്കാരനുമായ ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. പത്വാടി പാലത്തിനടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു മഞ്ചേശ്വരം എസ് എെ രാഘവനും സംഘവും. വേഷം മാറി ബൊലേറോ ജീപ്പിലാണ് പരിശോനധക്കെത്തിയത്. പോലീസിനെ തിരിച്ചറിഞ്ഞ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് തോക്ക് ചൂണ്ടി കീഴ്പ്പെടുത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. മാസങ്ങളോളമായി ഈ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായും കഞ്ചാവ് ലഹരിയില്‍ വഴിയാത്രക്കാരേയും വാഹനങ്ങളേയും തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും പരാതിയുയര്‍ന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയവരുടെ വീടുകളിലെത്തി കൊല്ലുമെന്നും ഭീഷണിപെടുത്തിയതായിപരാതിയുണ്ട്