സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചുബന്തിയോട് : സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ധര്‍മ്മത്തടുക്ക ബി. കെ. ഹൗസിലെ ഇബ്രാഹിം- ദൈനബ ദമ്പതികളുടെ മകനും എസ്. ടി. പി ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സിദ്ദീഖ്(17) യാണ് മരിച്ചത്. നാല് സുഹൃത്ത്ക്കളുമൊത്ത് വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള ചള്ളങ്കയം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളി കഴിഞ്ഞ് മൂന്ന് പേര്‍ മുകളില്‍ കയറിയെങ്കിലും സിദ്ദിഖിനെ കണ്ടില്ല. ഇതോടെ മൂന്ന് പേരും നിലവിളിച്ച്കൊണ്ട് ഓടി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സിദ്ദിഖിനെ കണ്ടെത്താനായില്ല. പിന്നിട് മംഗല്‍പാടിയില്‍ നിന്നുമെത്തിയ അഗ്നി ശമന വിഭാഗം രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് സിദ്ദിഖിനെ പുറത്തെടുത്ത് ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണപ്പെട്ടു. ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മംഗല്‍പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി