വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവിനെതിരെ കേസ്


കുമ്പള: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഢിപ്പിച്ചതിന് യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബാഡൂരിലെ ശിവരഞ്ജൻ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2019 മാർച്ച് 16 മുതൽ തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഢിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.