മഞ്ചേശ്വരം ഇത്തവണയും യു.ഡി.എഫിന്റെ കൂടെപതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. യു.ഡിഎഫിന്‍റെ എക്കാലത്തെയും ഉരുക്കു കോട്ടയായ മഞ്ചേശ്വരം ഇത്തവണയും യു.ഡി.എഫിനെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്ബ്. നിലവില്‍ 9537 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം. സി ഖമറുദ്ദീന്‍ വിജയത്തിലേക്ക് കുതിക്കുന്നത്.