ജനമൈത്രി പോലീസ് രക്ത പരിശോധനയും രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി
ബദിയടുക്ക : ബദിയടുക്ക  ജനമൈത്രി പോലീസിന്റെ നേത്രത്വത്തിൽ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ കന്യാനയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധനയും, എച്ച്. എെ.വി, മലേറിയ രോഗ നിർണയ ക്യാമ്പും നടത്തി. ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജുനിയര്‍ ഹെല്‍ത്ത് നഴ്സ് ജ്യോതി, പന്‍ടെക് മൈഗ്രേന്‍ സുരക്ഷ പ്രൊജക്റ്റ്‌ കൺവീനർ സന്ദീപ് കുമാർ, കീർത്തൻ കുമാർ., കേന്ദ്ര സർവ കലാശാല എം. എസ്. ഡബ്ല്യു വിദ്യാർത്ഥി കളായ ഡോണ, അഖില, മമത എന്നിവർ സംബന്ധിച്ചു