/https://s3.ap-south-1.amazonaws.com/circlecontent/content-5cc2c5e56a602f3f3cb8409e_1570617014998-image_5cc2c5e56a602f3f3cb8409e_13ca434302c39a1c70f9db5cb45f22a5.jpg)
കാസറഗോഡ് : വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ പഞ്ചത്ത് കുന്നിലെ ആസിഫി (25) നെയാണ് എസ്.ഐ.മെൽവിൻ ജോസ്, എ.എസ്.ഐ.കെ.വി.സതീഷൻ എന്നിവർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 27 ന് പുലർച്ചെ മൊഗ്രാൽപുത്തുർ ബസ്സ്റ്റോപ്പിന് സമീപത്ത് വെച്ച് മൊഗ്രാൽപുത്തുർ കൊട്ട്യയഹൗസിലെ സതീഷനാണ് ആക്രമത്തിനിരയായത്. മംഗലപുരത്തേക്ക് പച്ചക്കറി വാങ്ങാൻ പോകുന്നതിനിടയിൽ രണ്ടംഗ സംഘമാണ് ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം രക്ഷപ്പെട്ടത്. ഈ കേസിൽ ഒരാളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.