ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


കാസറഗോഡ് : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉളിയത്തടുക്ക ജൈമാതാ സ്ക്കുളിന് സമിപത്തെ ഓട്ടോ ഡ്രൈവർ റഫീഖ് - ആയിഷ ദമ്പതികളുടെ മകൻ ഫയാസാ (20) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ്. മൊഗ്രാൽപുത്തുർ ഭാഗത്ത് നിന്നും ബൈക്കിൽ കടയിലേക്ക് പോകുമ്പോൾ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.