മംഗളുരു ആശുപത്രിയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു


സുള്ളിയ : മംഗളുരു ആശുപത്രിയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മാണി-മൈസുരു ദേശീയപാതയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഐഷർ ട്രക്കും മാരുതി സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു പേരിൽ നാല് പേരാണ് മരണപ്പെട്ടത്.  ഹസീനാർ ഹാജി, മക്കളായ മഹമൂദ് (4೦), അബ്ദുൾ റഹിമാൻ (36), ഇബ്രാഹിം (33) എന്നിവരാണ് മരണപ്പെട്ടത്. മടിക്കേരി സ്വദേശികളാണ് മരണപ്പെട്ടത്. സുള്ളിയ പോലീസ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.