ബൈക്കിന് പിന്നിൽ ടെമ്പോ ഇടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു


ബൈക്കിന് പിന്നിൽ ടെമ്പോയിടിച്ച് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.ബെദ്രഡുക്ക രാംനഗർ ലക്ഷംവീടിലെ സുരേഷിന്റെ മകൻ സുനിലാ (23) ണ് മരിച്ചത്. 25 ന് വൈകീട്ട് ആറരയോടെ ബെദ്രഡുക്കയിലാണ് അപകടം. ചൗക്കിയിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ടെമ്പോയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ സുനിലിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ മംഗുളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതായിരുന്നു. ശനിയാഴ്‌ച്ച രാത്രിയോടെ മരണം സംഭവിച്ചത്. ഇടിച്ച ടെമ്പോ നിർത്താതെ പോയി. ടെമ്പോ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി എസ്.ഐ പി.നളിനാക്ഷൻ പറഞ്ഞു. അമ്മ: ഷൈലജ. സഹോദരങ്ങൾ: സജിൽ, ഉഷ.