കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ; കണ്ണൂർ അബ്ദുല്ല മാസ്റ്റർ പത്രിക പിൻവലിച്ചു


കാസർകോട് : ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പത്രിക പിൻവലിച്ചു. ചൊവ്വാഴ്ച കാസറഗോഡ് എത്തിയ കുഞ്ഞാലിക്കുട്ടിയും അബ്ദുല്ല മാസ്റ്ററും നടത്തിയ ചർച്ചയുടെ  അടിസ്ഥാനത്തിലാണ് പത്രിക പിൻവലിക്കാനുള്ള തീരുമാനമെന്ന് അബ്ദുല്ല മാസ്റ്റർ പറഞ്ഞു.

ഗൾഫിലെ പണമിടപാട് കേസിൽ മഞ്ചേശ്വരത്തെ വിമത സ്ഥാനാർഥി കണ്ണൂർ അബ്ദുല്ലമാസ്റ്ററുടെ മകന് പ്രമുഖ മുസ്ലിംലീഗ് നേതാവും മറ്റും ചേർന്ന് നൽകാനുള്ള ഒന്നേകാൽക്കോടി രൂപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അബ്ദുല്ല മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ തുടർ ചർച്ചയിലൂടെ പ്രശനപരിഹാരമാവുകയാണ്. കുഞ്ഞാലിക്കുട്ടി ഈ ഉറപ്പു നൽകിയതിനാൽ വിശ്വാസമുണ്ടെന്നും ഇതിൽനിന്നു അദ്ദേഹം ഇനിയും പിന്നോട്ടുപോകില്ലെന്നുമാണ് പ്രതീക്ഷയെന്നും കണ്ണൂർ മാസ്റ്റർ വ്യക്തമാക്കി.