ഭാര്യ മരിച്ച ഒൻപതാം ദിവസം ഭർത്താവും മരിച്ചുകുമ്പള • കുമ്പള മാട്ടം കുഴിയിലെ കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ നിര്യാതനായി. ഇദ്ദേഹത്തിന്റെ ഭാര്യ ബി.എഫ് ബീഫാത്തിമ കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടിരുന്നു.

കുമ്പള ത്വാഹ മസ്ജിദ് പ്രസിഡന്റ്, സെക്രട്ടറി, ബദർ ജുമാ മസ്ജിദ് ഓഡിറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കന്തൽ, ഇച്ചിലങ്കോട് ഗവ. എൽ പി സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചതിന് ശേഷം ദീർഘകാലം നെല്ലിക്കുന്നിലെ എൽ പി സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ചു. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനുമാണ്.

മക്കൾ: ഷാഹുൽ ഹമീദ് കെ.എം (ഐ.ടി. മാനേജർ, എമിറേറ്റ് പെട്രോളിയം, ദുബൈ), അൻവർ ഹുസൈൻ കെ.എം,
റംല, ജമീല കെ.എം.അബ്ദുൽ സത്താർ (പ്രിൻസിപ്പാൾ . മഹാത്മാ കോളേജ് കുമ്പള) ജമാലുദ്ദീൻ അബ്ദുൽ വാഹിദ് ,അഹമ്മദ് ഷരീഫ്, ആയിഷത്ത് ശമീമ,
മരുമക്കൾ: യാസ്മിൻ, സബിത, അബ്ദുൽ ലത്തീഫ്  ബുളയാളം, കെ-എം.എ. അഷ്റഫ് (ജില്ലാ  ഭൂഗർഭ ജല വകുപ്പ് ഓഫീസർ, കാസർഗോഡ്), റഹീമ, ശമീമ
സംഹാദരങ്ങൾ : ഡോക്ടർ ബി. എഫ് മുഹമ്മദ്, അഡ്വ. ബി .എഫ് അബ്ദുൽ റഹ്മാൻ, മറിയമ്മ, ആയിശ, സഫിയ, അഹ്മദ് റാഫി (സി.ഇ.ഒ വിസ്ഡം അക്കാഡമി, യു .എ ഇ ).