ഗ്യാസ് ടാങ്കര്‍ അപകടം: വിദഗ്ദരെത്തി വാതകചോര്‍ച്ച അടക്കാന്‍ നടപടി ആരംഭിച്ചു

കാസര്‍കോട് : കാസര്‍കോട്- മംഗലാപുരം ദേശീയ പാതയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ പാചകവാതക ടാങ്കര്‍ ലോറിയില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ച അടക്കാനുള്ള നടപടി തുടങ്ങി. മംഗളൂരുവില്‍ നിന്നുള്ള എച്ച്.പി വിദഗ്ദര്‍ എത്തിയാണ് ബുധനാഴ്ച രാവിലെയോടെ നടപടികള്‍ ആരംഭിച്ചത്. 

ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അടുക്കത്ത് ബയലില്‍ സ്‌കൂളിന് സമീപം മംഗളൂരു നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്. അപകട സാധ്യതയെ തുടര്‍ന്ന് സമീപത്തെ നിരവധി കുടുംബങ്ങളോട് വീട് ഒഴിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദേശീയ പാത വഴിയുള്ള വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.