ട്രാവല്ലറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരണപ്പെട്ടു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം


എരിയാൽ : എരിയാലിൽ ട്രാവല്ലറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. എരിയാൽ കുളങ്കരയിലെ പരേതനായ മഹമൂദ് - സഫിയ ദമ്പതികളുടെ മകൻ ആബിദ് (27) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജാബിറി(24)നെ ഗുരുതര പരിക്കുകളോടെ മംഗളൂറുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആബിദ് സഞ്ചരിച്ചിരുന്ന കെ എൽ 14 ഡബ്ലിയു 8666 ബുള്ളറ്റും കെ എൽ 59 ക്യു 6796 ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മൊഗ്രാൽ പുത്തൂരിൽ കെഫിനൊ ഹബ് നടത്തി വരികയായിരുന്നു മരണപ്പെട്ട ആബിദ്.

സഹോദരങ്ങള്‍: നിഷാബി, ഷാനിബ, ഷംല, തസ്ലീം.