പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു


മുളിയാർ : പ്രസവത്തെ തുടർന്ന് യുവതി മരണപെട്ടു ബോവിക്കാനം അമ്മംക്കോട് റഫീഖിന്റെ (ഖത്തർ) ഭാര്യാ റസീന (28) യാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസർഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദനയെ തുടർന്ന് ലേബർ റൂമിലേക്ക് കൊണ്ടുപോവുകയും തുടർന്ന് യുവതി കട്ടിലിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തതായി പറയപ്പെടുന്നു. കുട്ടിയെപുറത്തെടുതെങ്കിലും രക്തസ്രാവം നിൽക്കാത്തതിനെ തുടർന്ന് മംഗളുരു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ വെച്ചാണ് മരണം. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പള്ളത്തടുക്കയിലെ ഇബ്രാഹിം - ഹൗവ്വാബി ദമ്പതികളുടെ മകളാണ്. മക്കൾ ആദിൽ, അമാൻ സഹോദരങ്ങൾ: റസിയ, റൗഫ്, റഷീദ്, റംല.