അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ പണം പിൻവലിച്ചു; ബാങ്ക് 13000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി


അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തായലങ്ങാടി ബ്രാഞ്ച് 13,000 രൂപ ന ഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡൻറ് കെ.കൃഷ്ണൻ ഉത്തരവിട്ടു. മുളിയാറിലെ അബ്ദുൽ റഹ്മാൻ ആലൂർ  അഡ്വ.സാജിത് കമ്മാടം മുഖേന ഫയൽ ചെയ്ത കേസിലാണ് വിധി. പരാതിക്കാരൻ കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ എസ്.ബി.ഐ. ബ്രാഞ്ചിലെ എസ്.ബി. അക്കൗണ്ടറാണ്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് സമ്മതമില്ലാതെ ബാങ്ക് അധികൃതർ 2015 ജൂൺ 30ന്, 3480 രൂപ പിൻവലിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ബാങ്ക് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും പരിഹാരമില്ലാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോക്യത തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചിലവിനത്തിൽ 3000 രൂപയുമടക്കം 13000 രൂപ ഒരു മാസത്തിനകം ബാങ്ക് മാനേജർ നൽകണമെന്ന് തർക്കപരിഹാര ഫോറം ഉത്തരവിട്ടു.