ഉപ്പളയിൽ നിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 10,000 രൂപ പിഴ വിധിച്ചു

ഉപ്പള : ഉപ്പളയിൽ നിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിയെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. മുളിഞ്ചയിലെ ഇബ്രാഹിമിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. 2016 ഫെബ്രുവരി 6ന് രാവിലെ ഉപ്പള ടൗണിനടുത്തുവെച്ച് കാസര്‍കോട് എക്സൈസ് ഇബ്രാഹിമിനെ 25 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.