ഡോ.റൂഹിറഫീഖിന് ബ്രദേർസ് മണിമുണ്ടയുടെ ആദരം


ഉപ്പള: മംഗളൂരു നിട്ടെ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ഡി.എസ് പൂർത്തീകരിച്ച ഡോക്ടർ റൂഹിറഫീഖിനെയും സാമുഹ്യ പ്രവർത്തകൻ സഫറുള്ള എസ്. അഹമദിനെയും

ബ്രദേർസ് മണി മുണ്ടയുടെ നേതൃത്വത്തിൽ ആദരിച്ചു. വലിയ ഉയരങ്ങൾ എത്തിപിടിക്കാൻ നമ്മുടെ പുതു തലമുറക്ക് കഴിയുമെന്നും അത്തരം ഉയരങ്ങൾ താണ്ടാൻ ഇനിയും ഒരുപാട് അവസരങ്ങൾ മുന്നിലുണ്ടെന്നും ഡോ.റൂഹിറഫീഖ് അഭിപ്രായപ്പെട്ടു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അസീം മണിമുണ്ട അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീർ മുഖ്യാഥിതായി. മംഗൽപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എം മുസ്തഫ, പഞ്ചായത്തംഗം സീനത്ത് സക്കരിയ, അഷ്റഫ് റംസാൻ,ഹാജി നൂർ മുഹമ്മദ്, ഇസ്മായിൽ അബൂബക്കർ, 

ഷബീർ ഇസ്മയിൽ, സിഷാൻ, അഫീസ് റഹ്മാൻ, മുഹമ്മദ് റഫീഖ്, രേഷ്മറഫീഖ്, അബ്ദുൽ അസീസ്, സുബൈർ , മുഹമ്മദ് മുസ്ഹബ് മുഹമ്മദ് സിയാൻ സംസാരിച്ചു.