ഉപ്പളയില്‍ കാറില്‍ നിന്നും വാളുമായി യുവാവ് പിടിയിൽ

ഉപ്പള : ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ച് കാറില്‍ നിന്നും വാളുമായി യുവാവിനെ മഞ്ചേശ്വരം എസ് ഐ ഇ അനൂപ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദിന്‍ (24)ആണ് അറസ്റ്റിലായത്

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബദറുദ്ദിന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഇയാളുടെ കാര്‍ തടഞ്ഞ് മുന്‍ ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാറിനുള്ളില്‍ നിന്ന് വാള്‍ കണ്ടെടുക്കുകയായിരുന്നു. ഞായറാഴ്ച ബദറുദ്ദിന്റെ സുഹൃത്ത് സംഘവുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് തിങ്കളാഴ്ച രാവിലെ ബദറുദ്ദിന്റെ കാര്‍ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കാര്‍ തകര്‍ത്തതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.